Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ദർശനങ്ങൾക്ക് പ്രസക്തി ഏറുന്നു: വെള്ളാപ്പള്ളി 
04/05/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഏഴാമത് സമ്മേളനവും വിവിധ ധനസഹായ പദ്ധതികളും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന് കാലഘട്ടത്തില്‍ പ്രസക്തി ഏറുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏഴാമത് സമ്മേളനവും, വിവിധ ധനസഹായ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത ചില കോണുകളില്‍ നിന്നും ഉയരുന്നു. വൈക്കം സത്യഗ്രഹ സമരത്തില്‍ ടി.കെ മാധവന്റെ പ്രാധാന്യം കുറച്ച് കാണിക്കാന്‍ ചിലർ ശ്രമിക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും അനുഗ്രഹാശിസുകളോടെയാണ് ടി.കെ മാധവന്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്നണി പോരാളിയായത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നടത്തിയ സവര്‍ണ ജാഥയും സമരത്തിന്റെ വിജയത്തിന് സഹായിച്ചു. ഈ സത്യം ജനഹൃദയങ്ങളില്‍ എത്തുന്നതിന് കൂടുതല്‍ പ്രചരണ പരിപാടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ 164 കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. മുന്‍ എംഎല്‍എ  കെ അജിത്ത് 54 ശാഖകളിലെ അറുന്നൂറില്‍പരം വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് പി മോഹന്‍, ദേവസ്വം വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, ദേവസ്വം ജോയിന്റ് സെക്രട്ടറിമാരായ വി.ഡി സന്തോഷ്, ടി.പി സുഖലാല്‍, ദേവസ്വം ട്രഷറര്‍ എന്‍.എന്‍ പവനന്‍, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, പ്രധാനാധ്യാപകരായ പി.ആര്‍ ബിജി, പി.ടി ജിനീഷ്, ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു, റെജി എസ് നായര്‍, കെ.വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.