Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ മേഖല പ്രതിസന്ധിയില്‍; കോണ്‍ഗ്രസ് റേഷന്‍ കടകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി
04/05/2023
റേഷന്‍കടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ദിവസങ്ങളോളം അടച്ചിടുന്നതില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ക്ക് മുന്നില്‍ കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം വൈക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിക്കുക, റേഷന്‍ വിതരണം കുറ്റമറ്റതാക്കുക, സെര്‍വര്‍ തകരാറിന്റെ പേരില്‍ റേഷന്‍ കടകള്‍ ദിവസങ്ങളോളം അടച്ചിട്ട് റേഷന്‍ വിതരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചുകവലയിലെ റേഷന്‍ കടയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. ഡി.സി.സി ട്രഷറര്‍ ജയ് ജോണ്‍ പേരയില്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ജോര്‍ജ് വര്‍ഗീസ്, കെ.എന്‍ രാജപ്പന്‍, പ്രീതാ രാജേഷ്, പി.ഡി ബിജിമോള്‍, ബിന്ദു ഷാജി, ബാബു മംഗലത്ത്, കെ.കെ അനില്‍കുമാര്‍, ജിക്കു കടവന്‍, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.