Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യപരിരക്ഷകന്‍ എ.കെ നായരെ ജന്മനാട് ആദരിച്ചു
04/05/2023
പ്രമുഖ ബിസിനസുകാരനും സാമൂഹ്യ പരിരക്ഷകനുമായ വെച്ചൂര്‍ പോത്തങ്ങാട്ട് എ.കെ നായരുടെ വജ്രജൂബിലി ആഘോഷം വെച്ചൂര്‍ പള്ളി ഹാളില്‍ ആലുവ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രമുഖ ബിസിനസുകാരനും സാമൂഹിക പരിരക്ഷകനും ബാംഗ്ലൂര്‍ സോഷ്യല്‍ എഡ്യുക്കേഷന്‍ വെല്‍ഫയര്‍ സൊസൈറ്റി സ്ഥാപകനുമായ വെച്ചൂര്‍ പോത്തങ്ങാട്ട് കുടുംബാംഗവുമായ എ.കെ നായരുടെ വജ്രജൂബിലി കുടുംബട്രസ്റ്റും നാട്ടുകാരും സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ചേര്‍ന്ന് ആഘോഷിച്ചു. വെച്ചൂര്‍ പള്ളി ഹാളില്‍ നടത്തിയ ആഘോഷപരിപാടി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. ഇമാം അനസ് ഖാമി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് വിജയകുമാര്‍ ചെറിയത്തറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോന്‍സി ജോസഫ്, വെച്ചൂര്‍ പള്ളി വികാരി ഫാ. ജോസ് മൈപ്പാടന്‍, വാസുദേവകൈമള്‍, കെ. സുരേഷ് കുമാര്‍, എസ് മനോജ് കുമാര്‍, പി.പി തങ്കച്ചന്‍, കോയ യൂസഫ്, വടയാര്‍ സുനില്‍, രാജു ഗോകുലം, വി.കെ ജയന്‍, ഇത്താക്ക് നടുചിറ, രമേശ്, എ.കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.