Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമം: പി.പി സുനീർ
04/05/2023
സിപിഐ വൈക്കം മണ്ഡലം ജനറൽബോഡി യോഗവും എംഎൻ സ്മാരകം പുനർനിർമാണ ഫണ്ട് ഏറ്റുവാങ്ങലും സംസ്ഥാന അസി. സെക്രട്ടറി പി.പി സുനീർ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: മതനിരപേക്ഷ നിലപാടുയർത്തിപിടിച്ചും വികസന മാതൃകകൾ സൃഷ്ടിച്ചും  കേരളത്തെ സമസ്ത ഇടങ്ങളിലും രാജ്യത്ത് ഒന്നാമതെത്തിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണ് എൽഡിഎഫ് എന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി.പി സുനീർ. സിപിഐ സംസ്ഥാന കൗണ്‍സിൽ ഓഫീസായ എംഎൻ സ്മാരകം പുതുക്കിപണിയുന്നതിനായി വൈക്കം മണ്ഡലം കമ്മിറ്റിയിലെ പാർട്ടി മെമ്പർമാരിൽ നിന്നും സമാഹരിച്ച തുക ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഈ നേട്ടങ്ങളെ തകർക്കാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത്തരം കുത്സിത ശ്രമങ്ങളെ മുന്നണി ഒറ്റകെട്ടായി ചെറുക്കുമെന്നും പി.പി സുനീർ പറഞ്ഞു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിപിഐ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ , ലീനമ്മ ഉദയകുമാർ, ജില്ലാ എക്സി. അംഗങ്ങളായ ടി.എൻ രമേശൻ, കെ അജിത്ത്, ഇ.എൻ ദാസപ്പൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗൺസിൽ അംഗം എ.സി ജോസഫ് എന്നിവർ പ്രസംഗിച്ചു.