Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐടിയുസി മെയ് ദിന റാലിയും സമ്മേളനം നടത്തി
02/05/2023
എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മേയ് ദിന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുമേഖലയിലെ ഓഹരി വില്‍പനയിലൂടെ ദേശീയ സമ്പത്ത് കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു. മെയ് ദിനത്തില്‍ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെയ് ദിന റാലിയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന സമ്മേളനത്തില്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്പമണി, പി.വി കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കവലയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും സമ്മേളനവും നടത്തി. ഇണ്ടംതുരുത്തി മനയില്‍ സിപിഐ മണ്ഡലം സെക്രട്ടറി പതാക ഉയര്‍ത്തിയതിന് ശേഷം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലിയം സമ്മേളനവും നടന്നു. കച്ചേരിക്കവലയില്‍ നടന്ന സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡി ബാബു അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി.എസ് പുഷ്‌കരന്‍, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, കെ അജിത്ത്, കെ.ഡി വിശ്വനാഥന്‍, ഇ.എന്‍ ദാസപ്പന്‍, സി.കെ ആശ എംഎല്‍എ, പി പ്രദീപ്, ഡി രഞ്ജിത് കുമാര്‍, എന്‍ അനില്‍ ബിശ്വാസ്, പി.ആര്‍ രജനി, മായാ ഷാജി, സജീവ് ബി ഹരന്‍, സി.എന്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.