Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തി കടന്ന് സഹോദരങ്ങള്‍
30/04/2023
ഇരുകൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിയ സഹോദരങ്ങളായ ജോസഫ്, ജോര്‍ജ് എന്നിവര്‍ വൈക്കം ബീച്ചിലേക്ക് നീന്തിക്കയറുന്നു.

വൈക്കം:  ഇരുകൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തി കടന്ന് സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. കോതമംഗലം തച്ചില്‍ വീട്ടില്‍ ജയന്‍-നിഷ ദമ്പതികളുടെ മക്കള്‍ കോതമംഗലം ജെബിഎം ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജോസഫ്, എട്ടാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജ് എന്നിവരാണ് കായല്‍ നീന്തി കടന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള നാലര കിലോമീറ്റര്‍ ദൂരമാണ് ഇരുവരും നീന്തിക്കയറിയത്. ശനിയാഴ്ച രാവിലെ 8.30ന് ചേര്‍ത്തല എസ്‌ഐ ആര്‍ വിനോദ് നീന്തല്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ഒരു മണിക്കൂര്‍ 39 മിനുട്ട് സമയം കൊണ്ട് വൈക്കം ബീച്ചിലേക്ക് നീന്തിക്കയറി. ബീച്ചില്‍ എത്തിയ സഹോദരങ്ങളെ വൈക്കം തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍ ഷാല്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, നഗരസഭ അംഗങ്ങളായ ബിന്ദു ഷാജി, രേണുക രതീഷ്, പ്രീതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും നീന്തിയത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ക്ലബ്ബിന്റെ എട്ടാമത്തെ റെക്കോര്‍ഡ് ആണ് ഇതെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു പറഞ്ഞു. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകന്‍ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നടത്തിയത്.