Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചു: പി.സി ചാക്കോ
29/04/2023
എന്‍സിപിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഷോഷത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മനുഷ്യനെ ഇരുട്ടിലേക്ക് തള്ളിയിടുന്ന അയിത്തത്തിന്റെയും അനാചാരത്തിന്റെയും കാലഘട്ടത്തില്‍നിന്നും കേരളീയരെ പരിഷ്‌കൃത സമൂഹത്തിന്റെ വെളിച്ചത്തിലേക്ക് എത്തിച്ചത് വൈക്കം സത്യഗ്രഹ സമരം ആണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. എന്‍സിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും, ടി.കെ മാധവനും, മന്നത്ത് പത്മനാഭനും സമരത്തിന്റെ മുന്‍നിരക്കാരായിരുന്നുവെന്നും പി.സി ചാക്കോ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടില്‍. കെ.ആര്‍ രാജന്‍, റസാക്ക് മൗലവി, വി.ജി രവീന്ദ്രന്‍, സെക്രട്ടറിമാരായ ടി.വി ബേബി, ബി.ജയകുമാര്‍, ടി.വി പുരം രാജു, മുരളി, സംസ്ഥാന ട്രഷറര്‍ പി.ഒ കുഞ്ഞുമോന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ സജിത്ത്, നിപു ഏബ്രഹാം, ജോസ് കുറ്റാനിമറ്റം, മില്‍ടണ്‍, ഷിബു ഡി.അറയ്ക്കല്‍, പി.അമ്മിണി കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.