Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി..കെ മാധവന്‍ അനുസ്മരണം നടത്തി
29/04/2023
എസ്എന്‍ഡിപി യോഗം പടിഞ്ഞാറെക്കര ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ടി.കെ മാധവന്‍ അനുസ്മരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖയുടെ കീഴിലുള്ള ടി.കെ മാധവന്‍ സ്മാരക കുടുംബയോഗം ദേശാഭിമാനി ടി.കെ മാധവന്റെ 93-ാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം എസ്എന്‍ഡിപി യൂണിയന്‍ നത്തുന്ന രണ്ടു വര്‍ഷത്തെ ആഘോഷ പരിപാടിയുടെ ഭാഗമായണ് സമരത്തിനു നെടുനായകത്വം വഹിച്ച ടി.കെ മാധവന്റെ അനുസ്മരണം നടത്തിയത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സുലേഖ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ ആനന്ദരാജന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.വി ബിനീഷ്, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് റെജിമോന്‍ തലച്ചിനേഴത്ത്, സെന്‍ സരോവരം, വനിതസംഘം പ്രസിഡന്റ് സിനി രവി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീണ്‍ വട്ടത്തറ, കണ്‍വീനര്‍ അജിത ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.