Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ 5000 വനിതകളെ പങ്കെടുപ്പിക്കും: കെപിഎംഎസ്
29/04/2023
കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 13 മുതല്‍ 15 വരെ വൈക്കത്ത് നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിന്റെ സ്മൃതിയാത്രയിലും, ബീച്ച് മൈതാനത്ത് നടക്കുന്ന സംഗമത്തിലും കെപിഎംഎസ് തലയോലപറമ്പ് യൂണിയനില്‍ നിന്നും അയ്യായിരം വനിതകളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. പാറകണ്ടം കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി.എ കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത് കല്ലറ, സി.എസ് മനോഹരന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ കൃഷ്ണകുമാര്‍, ഒ.വി പ്രദീപ്, ജമീല ഷാജു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.എ കേശവന്‍ (പ്രസിഡന്റ്), കെ.കെ സന്തോഷ്‌കുമാര്‍ (വൈസ് പ്രസിഡന്റ്), കെ.കെ കൃഷ്ണകുമാര്‍ (സെക്രട്ടറി), ജമീല ഷാജു (അസി. സെക്രട്ടറി), ഒ.വി പ്രദീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.