Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
28/04/2023
ഇടയാഴം സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് ഫെറോന പള്ളി വികാരി ഫാ. ബര്‍ക്കുമന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് ഫെറോന പള്ളി വികാരി ഫാ. ബര്‍ക്കുമന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. പള്ളി വികാരി ഫാ. ഏലിയാസ് ചക്യത്ത് സഹകാര്‍മികനായി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കണ്‍വീനര്‍ റോയ് ഐസക്, പള്ളി ട്രസ്റ്റിമാരായ തോമസ് ദേവസ്യ, ജോണ്‍ കുര്യന്‍ പൗവ്വത്തില്‍, സെക്രട്ടറി ജോസഫ് വര്‍ക്കി, വൈസ് ചെയര്‍മാന്‍ ബിജു മുല്ലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ബര്‍ക്കുമന്‍സ് കൊടയ്ക്കല്‍, ഫാ. ഏലിയാസ് ചക്യത്ത്, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസി വടക്കേ ആക്കയില്‍ എന്നിവര്‍ കാര്‍മികരായിരുന്നു. മെയ് ഒന്നിന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് നാലിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസഫ് പള്ളാട്ടില്‍ മുഖ്യകാര്‍മികനാകും.