Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം
27/04/2023
വെച്ചൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍   പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സിപിഎം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും  നടത്തി. വെച്ചൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, കുടിവെള്ളമെത്താത്ത പ്രദേശങ്ങളില്‍ വാഹനത്തില്‍ കുടിവെള്ളം എത്തിക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ പിന്‍വലിക്കുക, വേമ്പനാട്ട് കായല്‍ പ്രദേശത്തെ പോള നീക്കല്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തോട്ടാപ്പള്ളി കൊടുതുരുത്ത് ഭാഗത്ത് ക്യാമറ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഎം വൈക്കം ഏരിയ സെക്രട്ടറി കെ അരുണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സിപിഐ വെച്ചൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം വിനോഭായ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെ.ബി ശോഭന, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എസ് ഷിബു, ലോക്കല്‍ സെക്രട്ടറി കെ.വി ജയ്മോന്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം വക്കച്ചന്‍ മണ്ണത്താലി, എഐവൈഎഫ് മേഖലാ പ്രസിഡന്റ് എസ് തൃദീപ്, ഹരിമോന്‍ വെച്ചൂര്‍, അനില്‍കുമാര്‍, ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂര്‍ ബണ്ട് റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.