Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനല്‍തുമ്പി കലാജാഥ പരിശീലനം ആരംഭിച്ചു
27/04/2023
വേനല്‍തുമ്പി കലാജാഥയുടെ വൈക്കം ഏരിയാതല പരിശീലനം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബാലസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലെ വേനല്‍തുമ്പി കലാജാഥയുടെ ഏരിയാതല പരിശീലനം തലയാഴത്ത് ആരംഭിച്ചു. തോട്ടകം ഗവ. എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ 30 വരെയാണ് ക്യാമ്പ് നടക്കുന്നത്. പരിശീലന ക്യാമ്പ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം വൈക്കം ഏരിയാ പ്രസിഡന്റ് ഗൗതം കൃഷ്ണ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ.അരുണന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.കെ രഞ്ജിത്ത്, ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ നായര്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ശശിധരന്‍, എസ്.ദേവരാജന്‍, കവിതാ റെജി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബാലസംഘം ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി.രമേശന്‍, ഏരിയ കണ്‍വീനര്‍ എ.പി നന്ദകുമാര്‍, ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ പി.സജിത, ഏരിയ സെക്രട്ടറി അനഘ തമ്പാന്‍, വാര്‍ഡ് മെമ്പര്‍ റോസി ബാബു എന്നിവര്‍ പ്രസംഗിച്ചു.