Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതി വര്‍ധനവിനെതിരെ യുഡിഎഫ് പ്രതിഷേധം
26/04/2023
കെട്ടിട നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേത്വത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെട്ടിട നികുതിയും, പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റ് ഫീസും അന്യായമായി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ള പിന്‍വലിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തി. യുഡിഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. കെ.എ മാഹിന്‍, നിസാര്‍ പ്ലാപ്പള്ളില്‍, വി.കെ ശശിധരന്‍ വാളവേലി, കെ.കെ ഷാജി, കെ.ഡി ദേവരാജന്‍, പി.വി സുരേന്ദ്രന്‍, വിജയമ്മ ബാബു, പി.കെ ജയപ്രകാശ്, കെ.കെ രാജു, എം.ജെ ജോര്‍ജ്, പ്രമോദ് സുഗുണന്‍, കെ.എം സുല്‍ഫി, ശിഖാവ് വരവുകാല, ജോണ്‍ തറപ്പന്‍, ജോസ് വേലിക്കകം, അനിതാ സുഭാഷ്, എം.എ നിസാര്‍, സേതുലക്ഷമി, പി.എ നൗഷാദ്, കെ.ജെ ജമാല്‍, പൊന്നപ്പന്‍, മമ്മാലി എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് ആധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെ.എസ് ബിജുമോന്‍, ഡിസിസി അംഗം എം.കെ ഷിബു, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പോള്‍ തോമസ്, മെമ്പര്‍മാരായ മോഹന്‍ കെ.തോട്ടു പുറം, ഗീതാ ദിനേശന്‍, മജിത ലാല്‍ജി, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ബാബു പൂവ നേഴത്ത്, ഷൈന്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ ദിനേശന്‍ സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി തോമസ് അധ്യക്ഷത വഹിച്ചു. പി.വി സുരേന്ദ്രന്‍, എസ് ജയപ്രകാശ്, റെജി മേച്ചേരി, കെ.കെ കൃഷ്ണകുമാര്‍, രാഗിണി ഗോപി, ലയ ചന്ദ്രന്‍, രമണി മോഹന്‍ദാസ്, രഞ്ജിനി, ജോണ്‍സണ്‍, എസ് ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
യു.ഡി.എഫ് നേതൃത്വത്തില്‍ വെള്ളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി എക്സി. അംഗം തോമസ് കല്ലാടന്‍ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ടി.കെ കുര്യാക്കോസ് അധ്യഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍, യുഡിഎഫ് നേതാക്കളായ എം.ആര്‍ ഷാജി, കെ.പി ജോസ്, വി.സി ജോഷി, കെ.കെ മോഹനന്‍, കെ.സി മാത്യു, ടി.എം ഷെറീഫ്, ജെയിംസ് ജോസഫ്, പോള്‍ സെബാസ്റ്റ്യന്‍, പി.എസ് ബാബു, കെ.ആര്‍ ഗംഗാധരന്‍ നായര്‍, പി.പി ബേബി, ജെ.നിയാസ്, സുമാ തോമസ്, ശാലിനി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.