Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള ക്ഷാമം രൂക്ഷം; ജലമോഷണം തടയാന്‍ കര്‍ശന നടപടിയുമായി വാട്ടര്‍ അതോറിട്ടി
25/04/2023

വൈക്കം: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി വാട്ടര്‍ അതോറിട്ടി രംഗത്ത്. ചില ഉപഭോക്താക്കള്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് മൂലം പമ്പ് ചെയ്യുന്ന ജലം എല്ലാവര്‍ക്കും കിട്ടാത്ത അവസ്ഥയാണ്. മറ്റു കുടിവെള്ള സ്രോതസ്സുകള്‍ വറ്റിയതോടെ വാട്ടര്‍ അതോറിട്ടിയുടെ വെള്ളമാണ് ജനങ്ങളുടെ ഏക ആശ്രയം. താലൂക്കിന്റെ പല ഭാഗങ്ങളിലും കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാണ്. ജലദുരുപയോഗം തടയാന്‍ ശക്തമായ നടപടികളാണ് വാട്ടര്‍ അതോറിട്ടി സ്വീകരിച്ചിരിക്കുന്നത്. ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. കുടിവെള്ളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ജലദുരുപയോഗം തടയാന്‍ സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. പൊതു ടാപ്പില്‍ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിക്കുക, ടാപ്പില്‍ നിന്ന് ഹോസ്  കിണറ്റിലേയ്ക്ക് ഇട്ട് ജലം ശേഖരിക്കുക, ചെടികളും, വാഹനങ്ങളും നനയ്ക്കുക, വാട്ടര്‍ ലൈനിലേയ്ക്ക് മോട്ടോര്‍ ഘടിപ്പിക്കുക എന്നിവ കൂടാതെ പലരീതിയിലുള്ള ജലമോഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജല ദുരൂപയോഗം പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും, അധിക വാട്ടര്‍ ചാര്‍ജും, തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ജലമോഷണം നടത്തുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചതായി വാട്ടര്‍ അതോറിട്ടി കടുത്തുരുത്തി പിഎച്ച് സബ് ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.