Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം അവിസ്മരണീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സമരം: ഡോ. കുമ്പളക്കുഴി
24/04/2023
വെക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല പ്രതിനിധികള്‍ക്കായി നടത്തിയ സാംസ്‌കാരിക സദസ് മുന്‍ വിവരവകാശ കമ്മീഷണര്‍ ഡോ. ഏലിയാസ് കുമ്പളക്കുഴി ഉത്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്‌: ദക്ഷിണേന്ത്യയില്‍ ആദ്യമായി അരങ്ങേറിയ ഗാന്ധിയന്‍ സമരമായ വൈക്കം സത്യഗ്രഹം അവിസ്മരണീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് എന്ന് മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി. വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷ പരിപാടിയുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ ഗ്രന്ഥശാല പ്രതിനിധികള്‍ക്കായി നടത്തിയ സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം സമുദായ മൈത്രിയുടെ കാഹളമായിരുന്നു. നായര്‍-ഈഴവ സംഘടനങ്ങള്‍ മാത്രം കേട്ടു തഴമ്പിച്ച തിരുവിതാംകൂറിലെ ജനങ്ങള്‍ അദ്ഭുതത്തോടും ആത്മഹര്‍ഷത്തോടുമാണ് നായരീഴവ സമ്മേളനത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സദസില്‍ ബാങ്ക് പ്രസിഡന്റ് കെ.ബി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ് , സഹകരണ സംഘം അസി. രജിസ്ട്രാര്‍ സി.കെ ബിന്ദു, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം.ജെ ജോര്‍ജ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ആര്‍ പ്രിയ, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി ഷീല മോള്‍ , വടയാര്‍ സഹകരണ ബാങ്ക് സെക്രട്ടറി എ.എസ് ഷര്‍മിള, ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഐ മിനിമോള്‍, മെഡിസിറ്റി ആശുപത്രി സെക്രട്ടറി റിയ മോള്‍ ആഗസ്റ്റിന്‍, വി.കെ രവി, വിജയമ്മ ബാബു, പി.ജി ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു.