Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ആമചാടി തേവന് വൈക്കത്ത് സ്മാരകം നിര്‍മിക്കണം'
23/04/2023
ആള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ എസ്.സി-എസ്.ടി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ മുന്നണി പോരാളി ആമചാടി തേവന് വൈക്കത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ എസ്.സി - എസ്.ടി ഓര്‍ഗനൈസേഷന്‍ കേരള ചാപ്റ്റര്‍ സമ്മേളനം ആവശ്യപ്പെട്ടു.
ജയദീപ് പാറയ്ക്കലിന്റെ നേതൃത്വത്തില്‍ ആമച്ചാടി തേവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ഛായചിത്രപ്രയാണം വൈക്കം വ്യാപാരഭവനിലെ സമ്മേളനവേദിയിലേക്ക് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി നടേശന്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സത്യഗ്രഹ ശതാബ്ദി സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.വി നടേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തിലകമ്മ പ്രേംകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ജിന്‍ഷു, വൈസ് പ്രസിഡന്റ് സി.കെ ശശി, ജില്ലാ സെക്രട്ടറി കെ ശിവദാസന്‍, ജില്ലാ സെക്രട്ടറി ജയദീപ് പാറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് സി.കെ തങ്കച്ചന്‍, പി.കെ ശാന്തമ്മ, സംസ്ഥാന കമ്മിറ്റി അംഗം രാജന്‍ അക്കരപ്പാടം, ജില്ലാ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.