Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി സ്വയംതൊഴിലായി ഏറ്റെടുക്കുന്നവര്‍ക്ക് സഹായം നല്‍കും: മന്ത്രി പി. പ്രസാദ്
23/04/2023
കുടവെച്ചൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വിദ്യാഭ്യസത്തിലൂടെ ഉന്നത ജീവിതനിലവാരം നേടാന്‍ സമുദായത്തെയും സമൂഹത്തെയും പ്രാപ്തരാക്കന്‍ വേണ്ടിയാണ് സമുദായാചര്യന്‍ മന്നത്ത് പത്മനാഭന്‍ ഒട്ടേറെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
കുടവെച്ചൂര്‍ 946-ാം നമ്പര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും ചികിത്സാ സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗങ്ങളും കൃഷി സ്വയംതൊഴിലായി ഏറ്റെടുക്കണമെന്നും ഇതിന്റെ ലക്ഷ്യപ്രാപ്തിക്ക് കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും എല്ലാ സഹായസഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. കുടുംബയോഗങ്ങൾ വഴി കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ കഴിയുന്ന പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു. കരയോഗം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ്, ചികിത്സാ സഹായം, പെന്‍ഷന്‍ എന്നിവയുടെ വിതരണവും പി പ്രസാദ് നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ജി മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍ വേണുഗോപാല്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവൽകരണ ക്ലാസ് നടത്തി. ട്രഷറര്‍ എം ശ്രീനാഥ്, സെക്രട്ടറി എസ്.എ രാജു, വനിതാസമാജം പ്രസിഡന്റ് പി പ്രേമ, ഇ.ഡി ജയന്‍ നായര്‍, മോഹന്‍ദാസ് പത്മമന്ദിരം, സി അനീഷ, പി.കെ അജയകുമാര്‍, വിനയന്‍ വെട്ടിക്കാട്ട്, ആര്‍ മോഹനന്‍, ശ്രീനിവാസപണിക്കര്‍, എന്‍.ജി അയ്യപ്പന്‍, രവീന്ദ്രന്‍ നായര്‍ പോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. 55-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ശ്രീരാമ കൈമള്‍, ശ്രീദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.