Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറിയ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങി വിശ്വാസി സമൂഹം
21/04/2023

വൈക്കം: പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ശനിയാഴ്ചയാണ് ഈദുല്‍ ഫിത്വര്‍. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആഘോഷരാവില്‍ നിറയും. താലൂക്കിലെ മസ്ജിദുകളിലെല്ലാം ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കുലശേഖരമംഗലം നുസ്റത്തുല്‍ ഇഖുവാന്‍ സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ മാറ്റപ്പറമ്പ് എന്‍ഐഎം യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ ശനിയാഴ്ച രാവിലെ 7.30ന് നടക്കുന്ന ഈദ് ഗാഹിന് അബ്ദുല്‍ അലിയ്യ് മൗലവിയും തലയോലപ്പറമ്പ് സലഫി മസ്ജിദിനുമുന്നിലെ മൈതാനത്ത് രാവിലെ ഏഴിന് നടക്കുന്ന ഈദ് ഗാഹിന് മുഹമ്മദ് ബൈജു സലഫിയും നേതൃത്വം നല്‍കും.
വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന ഈദ് നമസ്‌കാരത്തിന് ഹുസൈര്‍ ബാഖവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ രാവിലെ എട്ടിന് അബ്ദുറഹിം മുസ്ലിയാര്‍, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ 8.30ന് അലി ബാഖവി, ചെമ്പ് ജുമാ മസ്ജിദില്‍ എട്ടിന് കടയ്ക്കല്‍ ഷെഫീഖ് ബദരി അല്‍ ബാഖവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ എട്ടിന് അനസ് ബാഖവി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ 8.30ന് ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ 8.30ന് കമറുദ്ദീന്‍ മുസ്ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ ഒന്‍പതിന് മാഹിന്‍ അബൂബക്കര്‍ ഫലാഹി, കരിപ്പാടം മുഹിയിദ്ദീന്‍ പള്ളിയില്‍ 8.45ന് മുഹമ്മദ് ബാവാ സഹദി, മിഠായികുന്നം ജുമാ മസ്ജിദില്‍ 8.45ന് മുഹമ്മദ് ഫായിസ് അഹ്സനി, വടകര മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ 8.30ന് അബ്ദുല്‍ ഹക്കീം അല്‍ഫാബി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാമസ്ജിദില്‍ ഒന്‍പതിന് സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ 8.30ന് ഷെഫീര്‍ സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ 8.45ന് ബുഖാരി ബാഖവി, എച്ച്.എന്‍.എല്‍ ജുമാ മസ്ജിദില്‍ 7.30ന് ജുമാ മസ്ജിദില്‍ ഉബൈദുള്ള സഖാഫി എന്നിവര്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്കും നമസ്‌കാര സൗകര്യം ഒരുക്കിയിട്ടുണ്ട്.