Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോടതിയങ്കണം സ്‌നേഹസാന്ദ്രമാക്കി ഇഫ്താര്‍ സായാഹ്നം
21/04/2023
വൈക്കം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോടതി അങ്കണത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സ്‌നേഹവിരുന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം കോടതി അങ്കണത്തില്‍ സൗഹൃദം വിരുന്നൂട്ടി വൈക്കം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.പി മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അത്വീഫ് റഹ്‌മാന്‍ ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി. വൈക്കം ടൗണ്‍ ജുമാമസ്ജിദ് ഇമാം ഹുസൈര്‍ ബാഖവി, മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി, ടി.വി പുരം പള്ളി വികാരി ഫാ. ജിയോ മാടപ്പാടന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നാനാടം ഗ്രാമന്യായാലയ ഓഫീസര്‍ എസ്.ജെ അരവിന്ദ്, എപിപി ഷെജീന ബാപ്പുട്ടി, സാഹിത്യകാരന്‍ സുബ്രഹ്‌മണ്യന്‍ അമ്പാടി, കൗണ്‍സിലര്‍ രേണുക രതീഷ്, മുന്‍ എപിപി രാജേഷ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി.ആര്‍ പ്രമോദ്, ജോയിന്റ് സെക്രട്ടറി വി.പി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിഭാഷകര്‍, കോടതി ജീവനക്കാര്‍, അഭിഭാഷക ക്ലര്‍ക്കുമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി സ്ത്രീകളും കുട്ടികളും അടക്കം നൂറോളംപേര്‍ പങ്കെടുത്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ നോമ്പ് തുറക്കലും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ഓണാഘോഷവും ക്രിസ്മസ്-പുതുവത്സര ആഘോഷവും വിഷുക്കണിയും സംഘടിപ്പിക്കുന്ന വൈക്കം ബാര്‍ അസോസിയേഷന്‍ ഇത് രണ്ടാം തവണയാണ് ഇഫ്താര്‍ ഒരുക്കന്നത്. ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷൈല ആസാദ്, കമ്മിറ്റി അംഗങ്ങളായ തോമസ് സി കാട്, സ്മിതാ സോമന്‍, സാജു വാതപ്പിള്ളി, ആല്‍ബര്‍ട്ട് ആന്റണി, ജി സൂര്യ, അഭിഭാഷക ക്ലാര്‍ക്കുമാരായ ഉണ്ണി, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.