Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി കൃഷ്ണപിള്ള ഗ്രന്ഥശാലയില്‍ കവി സദസ്സ് സംഘടിപ്പിച്ചു
18/04/2023
വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെയും എറണാകുളം കവി സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ കവിസദസ്സ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെയും എറണാകുളം കവി സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കവി സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളില്‍ നടന്ന കവി സദസ്സ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കവി സമാജം പ്രസിഡന്റ് അഡ്വ. എം.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്തി ചൊവ്വര, ഗ്രന്ഥശാല പ്രസിഡന്റ് കെ കെ ശശികുമാര്‍, സെക്രട്ടറി കെ.ആര്‍ ബീന എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്‍ സുശീലന്‍, അഡ്വ. അംബരീഷ് ജി.വാസു, കെ.ടി സുദര്‍ശനന്‍, പഞ്ഞിമല ബാലകൃഷ്ണന്‍, നൂറുല്‍ അമീന്‍, കെ.എസ് സലി, കെ.കെ രാധാകൃഷ്ണന്‍, പ്രശാന്തി ചൊവ്വര, അഡ്വ. എ ശ്രീകല, ഗിരിജ ജോജി, എ.കെ മണി, വി.എന്‍ രാജന്‍, ഡോ. പൂജ പി.ബാലസുന്ദരം, ജോസഫ് ആന്റണി, എരമല്ലൂര്‍ വിജയന്‍, ഉത്തമന്‍ എഴുമാന്തുരുത്ത് എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.