സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനൊരുങ്ങി കെപിഎംഎസ്
18/04/2023
കെപിഎംഎസ് വൈക്കം യൂണിയന് സമ്മേളനം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം എന്‍ ബിജു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ വൈക്കത്ത് സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റ പദയാത്രയിലും, ബീച്ച് മൈതാനത്ത് നടക്കുന്ന സംഗമത്തിലും വൈക്കത്ത് നിന്നും പതിനായിരം സമുദായ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ വൈക്കം വ്യാപാര ഭവനില്‍ ചേര്‍ന്ന കെപിഎംഎസ് വൈക്കം യൂണിയന് സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ ബിജു ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ഷാജി ഇടംപാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ സനീഷ്കുമാര്, സെക്രട്ടറിയേറ്റ് അംഗം ടി.ജി ഗോപി, പി.ടി ഷാജിമോന്‍, വി.വി ശശീന്ദ്രന്, മോഹനന് പേരേത്തറ, എന്‍ മനോഹരന്, ആര് ബാലചന്ദ്രന്, ഇ.ആര് സിന്ധുമോന്‍, കെ.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷാജി ഇടംപാടം (പ്രസിഡന്റ്), മോഹനന് പേരേത്തറ, ഇ.ആര് സിന്ധുമോന്‍ (വൈസ് പ്രസിഡന്റ്മാര്‍), വീനീത റെജിമോന് (അസി. സെക്രട്ടറി), വി.വി.ശശീന്ദ്രന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.