Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും
17/04/2023
തലയാഴം എസ്.എന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 120-ാം നമ്പര്‍ തലയാഴം ശാഖയുടെ കീഴിലുള്ള എസ്എന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും വാര്‍ഷികവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു ജീവന്റെ രക്ഷയ്ക്കായി തന്റെ വൃക്ക പകുത്തുകൊടുത്ത റിന്‍സി പ്രതീഷ് മഞ്ചക്കരിച്ചിറയെ ചടങ്ങില്‍ ആദരിച്ചു. യൂണിറ്റ് ചെയര്‍മാന്‍ അഖില്‍ ദിനേശ്, സെക്രട്ടറി എം.എസ് രാജേന്ദ്രന്‍, എസ്.കെ സജി, വി.ഡി സന്തോഷ്, എന്‍.ശുഭാംഗന്‍, സനല്‍കുമാര്‍, പി.ടി നടരാജന്‍, യൂണിറ്റ് കണ്‍വീനര്‍ സരിത പ്രസാദ്, രവിത ബിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്ന്, കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികള്‍ എന്നിവ നടത്തി.