Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി കുടുംബസംഗമം നടത്തി
17/04/2023
കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കുടുംബസംഗമം പൂര്‍വ വിദ്യാര്‍ഥിയും എറണാകുളം അസി. പോലീസ് കമ്മീഷണറുമായ പി രാജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്സ് കോളേജില്‍ 1981-83 അധ്യായനവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ആദ്യ പ്രീഡിഗ്രി ബാച്ച് വിദ്യാര്‍ഥികളുടെ സ്‌നേഹകൂട്ടായ്മ നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം പൂര്‍വ വിദ്യാര്‍ഥിയും എറണാകുളം അസി. പോലീസ് കമ്മീഷണറുമായ പി രാജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. റെജു കണ്ണമ്പുഴ അധ്യാപകരെ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജിംസണ്‍ ഡി.പറമ്പില്‍, റിട്ട. അസോ. പ്രൊഫസര്‍ ഏലമ്മ തോമസ്, റിട്ട. പ്രിന്‍സിപ്പാള്‍ ജോര്‍ജ് മാത്യു, റിട്ട. അസോ. പ്രൊഫസര്‍ പി.ജെ അന്നമ്മ, റിട്ട. അസോ. പ്രൊഫസര്‍ സിറിയക് ജോസഫ്, മുന്‍ പ്രിന്‍സിപ്പാള്‍ ജോസഫ് അഗസ്റ്റിന്‍,  സെക്രട്ടറി കെ.സി പ്രദീപ് കുമാര്‍, ആര്‍.ശൂലപാണി എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നിനുശേഷം കുടുംബാഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികളും നടത്തി.