Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇളംമനസ്സിന്റെ ശാസ്ത്രജ്ഞാനം; ആദിത്യന്റെ കഴിവുകള്‍ നാടിന് അഭിമാനമാകുന്നു
16/04/2023
ആദിത്യന്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് ഇത്തിപ്പുഴയില്‍ നടത്തിയ പാട്ട്കൂട്ടം പരിപാടിയില്‍ അവതരിപ്പിക്കുന്നു.

വൈക്കം: എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്റെ ശാസ്ത്രബോധവും കലാവൈഭവവും നാടിനും സ്‌കൂളിനും തിളക്കമാകുന്നു. ഇലക്ട്രോണിക് മേഖലയിലും സംഗീതമേഖലയിലും ഒരുപോലെ തിളങ്ങുന്ന ആദിത്യന്‍ എന്ന പതിമൂന്നുകാരന്റെ മുകവുറ്റ വൈഭവം ശ്രദ്ധേയമാവുകയാണ്. കുലശേഖരമംഗലം ചേരിക്കത്തറയിലെ ഷിബുവിന്റെയും ബിജിമോളുടെയും മകനായ ആദിത്യന്‍ പുത്തന്‍കാവ് പബ്ലിക്ക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഠനമികവിനോടൊപ്പം ശാസ്ത്രീയരംഗത്തും മറ്റ് കലാമേഖലകളിലും ആദിത്യന്റെ കഴിവുകള്‍ അതുല്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിലും അതിന്റെ അറ്റകൂറ്റപണികള്‍ ചെയ്യുന്നതിലും ആദിത്യന്‍ വ്യത്യസ്തമായ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്. സ്‌ക്രാപ്പ് മെറ്റീരിയല്‍സ് ഉപയോഗിച്ച് ഒട്ടേറെ ഇനങ്ങള്‍ക്ക് രൂപം നല്‍കുന്നു. എമര്‍ജന്‍സി ലാമ്പ്, ടോര്‍ച്ച്, വാക്വം ക്ലീനര്‍, ഫാന്‍, ചിരവ, ഇടിയപ്പം മേക്കര്‍, സോളാര്‍ ലൈറ്റ്, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ അനായാസം ആദിത്യന്റെ വിരല്‍ത്തുമ്പില്‍ വിരിയുന്നു. സോപാന സംഗീതത്തിലെ പ്രാവീണ്യം വൈക്കം ക്ഷേത്രം, കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രം, മണ്ടവപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രം തുടങ്ങി പല ക്ഷേത്രവേദികളിലും പ്രകടമായി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുലശേഖരമംഗലം ഇത്തിപുഴയില്‍ നടത്തിയ പാട്ടു കൂട്ടവും നാട്ടു ചന്തും പരിപാടിയില്‍ ആദിത്യന്‍ നിര്‍മിച്ച ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രദര്‍ശനവും അതിന്റെ പ്രവര്‍ത്തന രീതികളും പ്രകടിപ്പിച്ചു. ആദിത്യന്റെ കഴിവുകളെ പ്രോത്സഹിപ്പിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.