Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമലാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ആശ്രയയുടെ വിഷു ആഘോഷം 
16/04/2023
വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ അമലാഭവനില്‍ നടത്തിയ വിഷു ആഘോഷത്തില്‍ വൈക്കം നഗരസഭ ചെയര്‍പേര്‍സണ്‍ രാധിക ശ്യാമും കോമഡി ആര്‍ട്ടിസ്റ്റ് വൈക്കം ഭാസിയും ചേര്‍ന്ന് അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങളും വിഷുക്കൈ നീട്ടവും വിതരണം ചെയ്യുന്നു.

വൈക്കം: വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടനയുടെ വിഷു ആഘോഷം മാനസിക വെല്ലുവിളി നേരിടുന്ന വൈക്കം തോട്ടുവക്കത്തുള്ള അമലാ ഭവനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. അമലാഭവനിലെ അന്തേവാസികള്‍ക്ക് വിഷുക്കൈനീട്ടവും പുതു വസ്ത്രവും വിഷു സദ്യയും നല്‍കിയും അവരോടൊപ്പം കൈ കൊട്ടി പാട്ടുപാടിയുമാണ് ആശ്രയ അംഗങ്ങള്‍ വിഷു ആഘോഷിച്ചത്. സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഏതാനും മണിക്കൂറുകള്‍ അമലാഭവനിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്‍കിയിട്ടാണ് ആശ്രയ അംഗങ്ങള്‍ മടങ്ങിയത്. വൈക്കം നഗരസഭ ചെയര്‍പേര്‍സണ്‍ രാധിക ശ്യാമും കോമഡി ആര്‍ട്ടിസ്റ്റ് വൈക്കം ഭാസിയും ചേര്‍ന്നാണ് പുതുവസ്ത്രങ്ങളും വിഷുക്കൈ നീട്ടവും വിതരണം ചെയ്തത്. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആശ്രയ കണ്‍വീനര്‍ ബി ചന്ദ്രശേഖരന്‍, വി അനൂപ്, പി.വി ഷാജി, വര്‍ഗീസ് പുത്തന്‍ചിറ, സന്തോഷ് ചക്കനാടന്‍, പ്രീത രാജേഷ്, പി.കെ മണിലാല്‍, സിന്ധു സജീവന്‍, എസ് മനോജ് കുമാര്‍, അമലാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രദത് എന്നിവര്‍ പങ്കെടുത്തു.