Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നാലാംഘട്ട പര്യടനം തുടരുന്നു.
27/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ മറവന്‍തുരുത്ത് പഞ്ചായത്തില്‍ പര്യടനത്തി

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നാലാംഘട്ട പര്യടനം തുടരുന്നു. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും പദയാത്രയായി പര്യടനം നടത്തുന്ന രീതിയാണ് നാലാംഘട്ടത്തില്‍ അവലംബിക്കുന്നത്. ഇന്നലെ മറവന്‍തുരുത്ത് പഞ്ചായത്തിലായിരുന്ന പര്യടനം. രാവിലെ പാലാംകടവ് തുരുത്തേല്‍ നിന്നും ആരംഭിച്ച പദയാത്ര പാറയ്ക്കല്‍, ചുങ്കം, അറുപത്, മൂഴിക്കല്‍, കൂട്ടുമ്മേല്‍, ചാലുംകടവ്, കൊടൂപ്പാടം, മംഗലം, മേക്കര, തോട്ടിനക്കരപ്പാടം തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ചെമ്മനാകരിയില്‍ കുടുംബസംഗമത്തോടെ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, ബി.രാജേന്ദ്രന്‍, വി.ടി പ്രതാപന്‍, കെ.എ രവീന്ദ്രന്‍, കെ.എസ് വേണുഗോപാല്‍, കെ.ബി രമ, എസ്.അരുണ്‍കുമാര്‍, പി.ജി ജയചന്ദ്രന്‍, ടി.കെ രാജേന്ദ്രന്‍, വി.ഭാസ്‌ക്കരന്‍, രാജേശ്വരി, പി.കെ ശാന്തകുമാരി, ഇന്ദിര വേണുഗോപാല്‍, ഷീബാ കലേശ്കുമാര്‍, സുഷമ സന്തോഷ്, സ്മിത മനോജ്, കെ.വി സുഷമ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ടി.വി പുരം പഞ്ചായത്തിലാണ് പദയാത്ര.