Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ധര്‍ണ നടത്തി
14/04/2023
വിലകയറ്റത്തിനും നികുതി വര്‍ധനവിനുമെതിരെ തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ മണ്ഡലം പ്രസിഡന്റ് ജി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താങ്ങാനാവാത്ത വിലക്കയറ്റവും അമിതമായ നികുതിഭാരവും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് തലയാഴം പഞ്ചായത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് തലയാഴം മണ്ഡലം പ്രസിഡന്റ് ജി രാജീവ് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എം ഗോപാലകൃഷ്ണന്‍, രമേഷ് പി ദാസ്‌, കെ.ബിനുമോന്‍, ഉല്ലല മധു, ഭൈമി വിജയന്‍, ഷീജ ഹരിദാസ്, ജെല്‍സി സോണി, കൊച്ചുറാണി ബേബി, ഇ.വി അജയകുമാര്‍, വി പോപ്പി, ടി.എന്‍ അനില്‍കുമാര്‍, സേവ്യര്‍ ചിറ്റര എന്നിവര്‍ പ്രസംഗിച്ചു.