Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ താലപ്പൊലി ഭക്തിസാന്ദ്രമായി
13/04/2023
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ എതിരേല്‍പ്പ് താലപ്പൊലി.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ എതിരേല്‍പ്പ് താലപ്പൊലി നടത്തി. 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് എതിരേല്‍പ്പ് താലപ്പൊലി മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ഭഗവതിയുടെ തിടമ്പേറിയ ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പുറപ്പെട്ട താലപ്പൊലിക്ക് ക്ഷേത്രകവാടത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ക്ഷേത്രത്തിന്‍ പ്രദക്ഷിണം വച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു, അയ്യേരി സോമന്‍, കരയോഗം പ്രസിഡന്റ് പി.എം ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി നായര്‍, ട്രഷറര്‍ എം.വി രാധാകൃഷ്ണന്‍ നായര്‍, പി.സി ശ്രീകാന്ത്, വിജയകുമാര്‍, എം ഹരിഹരന്‍, ആര്‍ അനൂപ്, വനിതാ സമാജം ഭാരവാഹികളായ ഷീല അനില്‍, മായ രാജേന്ദ്രന്‍, സിന്ധു രമേശ്, സുശീല ബാബു എന്നിവര്‍ നേതൃത്വം നല്‍കി.