Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷു ഉത്സവം തുടങ്ങി
12/04/2023
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെയും അന്നദാനത്തിന്റെയും  ദീപപ്രകാശനം സിനിമ ബാലതാരം ദേവനന്ദ നിര്‍വഹിക്കുന്നു.

വൈക്കം: മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവാഘോഷത്തിന്റെയും മഹാപ്രസാദം ഊട്ടിന്റെയും ദീപപ്രകാശനം സിനിമ ബാലതാരം ദേവനന്ദ നിര്‍വഹിച്ചു. രാവിലെ ഗണപതിഹോമം, നാരായണീയ പാരായണം എന്നിവയും നടത്തി. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി മുഖ്യകാര്‍മികനായിരുന്നു. രക്ഷാധികാരി രാമകൃഷ്ണകുറുപ്പ് ശ്രീനിലയം, പ്രസിഡന്റ് രക്‌നാകരന്‍ മാന്തുവള്ളി, സെക്രട്ടറി കണ്ണന്‍ മാന്തുവള്ളി, ജോയിന്റ് സെക്രട്ടറി അനീഷ് മാന്തുവള്ളി, ട്രഷറര്‍ മോഹനന്‍ മാടപ്പള്ളി, അനി കൈമാല്‍, അമ്പിളി കുളത്തായിത്തറ, കലാകുമാരി കൈമള്‍, ലീന മാടപ്പള്ളി, ലളിതാ ചിറയില്‍, ആഘോഷകമ്മറ്റി രക്ഷാധികാരി ഗോപാലകൃഷ്ണന്‍ അശ്വതിഭവനം എന്നിവര്‍ നേതൃത്വം നല്‍കി. വിഷു ദിനമായ ഏപ്രില്‍ 15ന് രാവിലെ അഞ്ചിന് വിഷുകണി ദര്‍ശനം, ഗണപതിഹോമം, 8ന് ഭജന്‍സ്, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്, 7ന് അന്നദാനം, തുടര്‍ന്ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും.