Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാന്‍ ഫണ്ടില്‍ യഥാസമയം തുക നല്‍കിയില്ല; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
12/04/2023
വൈക്കം നഗരസഭയില്‍ പദ്ധതി തുകകള്‍ യഥാസമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണാസമരം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ യഥാസമയം പദ്ധതി തുകകള്‍ നല്‍കാതിരിക്കുകയും, അവസാന ഗഡു തുക അനുവദിക്കാതിരിക്കുകയും ചെയ്ത കേരള സര്‍ക്കാര്‍ നടപടിയില്‍ വൈക്കം നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ബി ചന്ദ്രശേഖരന്‍, പി.എസ് രാഹുല്‍, ബി രാജശേഖരന്‍, സിന്ധു സജീവന്‍, രേണുകാ രതീഷ്, പ്രീതാ രാജേഷ്, ബിന്ദു ഷാജി, കെ.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.