Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം പെന്‍ഷനേഴ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
11/04/2023
തിരുവിതാകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍  വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും  നടത്തി. വൈക്കം സമൂഹഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ബി രാജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി മോഹനന്‍, ജില്ലാ സെക്രട്ടറി വി നാരായണന്‍ ഉണ്ണി, സി.വി പ്രദീപ്, കെ.എം സുധര്‍മന്‍, എം.ബി അംബിക, ജി.നന്ദകുമാര്‍, ബേബി ശശികല, ആര്‍ ഹരിഹര അയ്യര്‍, എന്‍ ഈശ്വരന്‍ പോറ്റി, എം.എസ് വിജയകുമാരി, വി.എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പെന്‍ഷന്‍കാരെയും മികച്ച സേവനത്തിന് സി.ആര്‍ രാധാകൃഷ്ണന്‍ നായരെയും ആദരിച്ചു.