Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ ജില്ലാ മിഷന്‍ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി
11/04/2023
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു നല്‍കിയ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വൈക്കം നഗരസഭയിലെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും കുടുംബശ്രീ  പ്രവര്‍ത്തകര്‍ക്കായി വിവിധ തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കി. 120 വനിതകളാണ് തൊഴില്‍ പരിശീലനം നേടിയത്. ഫാഷന്‍ ഡിസൈനിങ്, പേപ്പര്‍ ബാഗ്, ബ്യൂട്ടീഷന്‍ കോഴ്‌സ്, തയ്യല്‍ പരിശീലനം, ക്യാരി ബാഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കിയത്. എസ്.വി.ജി ഗേള്‍സ് ടെയ്‌ലറിങ് ആന്റ്  ക്രാഫ്റ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് വിവിധ ഇനങ്ങളില്‍ പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സെല്‍ബി ശിവദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍  പി.ടി സുഭാഷ്, ഇന്‍സ്റ്റിട്ട്യൂട്ട് പ്രിന്‍സിപ്പാള്‍ ലൂസി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്റങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.അയ്യപ്പന്‍, എസ്.ഹരിദാസന്‍ നായര്‍, പ്രീത രാജേഷ്, ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍ രേണുക രതീഷ്, ബി.ഗിരിജ കുമാരി, ബിന്ദു ഷാജി, കവിത രാജേഷ്, കെ.ഡി ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.