Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരവര്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷിക സമ്മേളനം
10/04/2023
കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് വാര്‍ഷിക പ്രതിനിധി സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരവര്‍ വിഭാഗങ്ങളോട് ആവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണമെന്ന് കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് വാര്‍ഷിക പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എ.എന്‍ ദേവരാജന്‍ അധ്യക്ഷത വഹിച്ചു. കെപിഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി.കെ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.കെ സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍ ശശിധരന്‍, മുട്ടത്തറ രവീന്ദ്രന്‍, ഗീതാ സോമന്‍, കെ.എന്‍ പ്രതാപന്‍, അഭിമന്യു പട്ടം, പ്രേമദാസന്‍, സുമതി വടയാര്‍, ബിജേഷ് വെള്ളൂര്‍, പ്രവീണ്‍ തലയാഴം, ബിനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.എന്‍ ദേവരാജന്‍ (പ്രസിഡന്റ്), ഗീതാ സോമന്‍ (വൈസ് പ്രസിഡന്റ്), എ.കെ സുരേഷ് (സെക്രട്ടറി), എം.എസ് പ്രേമദാസന്‍ (ജോയിന്റ് സെക്രട്ടറി), വി.പി പ്രവീണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.