Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി.
27/04/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ ഉദയനാപുരം പഞ്ചായത്തിലെ തുറുവേലിക്കുന്ന് കോളനിയില്‍ പര്യടനത്തില്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ ഉദയനാപുരം പഞ്ചായത്തിലെ തുറുവേലിക്കുന്ന്, വല്ലകം, പടിഞ്ഞാറെക്കര പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഇന്നലെ രാവിലെ 11ന് ആരംഭിച്ച പര്യടനപടികളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം യു.ഡി.എഫ് നേതാക്കളായ ജോയ് ചെറുപുഷ്പം, വി.ബിന്‍സ്, പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, കെ.കെ കുട്ടപ്പന്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാവിലെ വെച്ചൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലകളായ വലിയപുതുക്കരി, തെക്കേഇട്ടുംപുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നിരവധി കര്‍ഷകര്‍ സ്ഥാനാര്‍ത്ഥിക്ക് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നിവേദനങ്ങള്‍ നല്‍കി. യു.ഡി.എഫ് നേതാക്കളായ യു.ബാബു, ഷാജി മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.