Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടവട്ടത്ത് ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
09/04/2023
എസ്എന്‍ഡിപി യോഗം ഇടവട്ടം സൗത്ത് ശാഖ നിര്‍മിക്കുന്ന ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 662-ാം നമ്പര്‍ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശിലാപൂജ, ശിലാസ്ഥാപന വിളംബരം, ഗുരുമന്ദിര ഫണ്ട് സമാഹരണയോഗം എന്നിവയും നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍, സെക്രട്ടറി രാജ് കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍.വാസുദേവന്‍, യൂണിയന്‍ കമ്മറ്റി അംഗം സുധീര്‍ ഇടവട്ടം, വി.കെ മനേഹരന്‍, പി.എം സുഗുണന്‍, വിനോദ് ഐക്കര, വി.കെ സോമരാജന്‍, സുനില്‍ ആനാപുരയില്‍, ടി.ആര്‍ അശോക് കുമാര്‍, ഗോപന്‍ അറുപതില്‍, ശോഭാ രാജു, അമ്പിളി ശശി, മുരളീധരന്‍ അമ്പാടി എന്നിവര്‍ പങ്കെടുത്തു.