Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരു ശ്രമിച്ചാലും സഹകരണ മേഖലയെ തകര്‍ക്കാന്‍ കഴിയില്ല; മന്ത്രി വി.എന്‍ വാസവന്‍
09/04/2023
ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏതു ശക്തികള്‍ വിചാരിച്ചാലും സഹകരണ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലായെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര സര്‍ക്കാരും മറ്റു ചില നിക്ഷിപ്ത താല്പര്യ സങ്കേതങ്ങളും ശ്രമിക്കുകയാണ്. പക്ഷേ എത്ര പരിശ്രമങ്ങള്‍ നടത്തിയാലും കേരളത്തില്‍ വലിയ വിപുലവും വിശാലവുമായ ജനകീയ അടിത്തറയുള്ള ഈ മേഖലയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സമീപകാല ഭാവിയില്‍ കേരള നിയമസഭയില്‍ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി പാസാക്കും. വനിതാ സഹകരണ സംഘങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈവിധ്യങ്ങളായ പദ്ധതികള്‍ വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുമെന്നും വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്ക് പ്രസിഡന്റ് ടി.ടി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ ആശ എംഎല്‍എ സ്‌ട്രോങ്  റൂം ഉദ്ഘാടനം ചെയ്തു. 5200 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില മന്ദിരമാണ് ഒരുക്കിയിരിക്കുന്നത്.  മുന്‍ ബാങ്ക് പ്രസിഡന്റ് സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് കുഴികുളം, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, ഒ.എം ഉദയപ്പന്‍, സുലോചന പ്രഭാകരന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.വി വിനോയ്, സജില്‍ കുര്യാക്കോസ്, ടി.പി രാജലക്ഷ്മി, കെ.അരുണന്‍, അക്കരപ്പാടം ശശി, കെ.വേണുഗോപാല്‍, കെ.ജി രാജു എന്നിവര്‍ പ്രസംഗിച്ചു.