Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നാരായണീയ പാരായണം തുടങ്ങി
08/04/2023
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാരായണീയ പാരായണത്തിന്റെ ദീപപ്രകാശനം മാടപ്പള്ളി സാവിത്രിയമ്മ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമ്പൂര്‍ണ നാരായണീയ പാരായണവും വിഷു ആഘോഷവും തുടങ്ങി. നാരായണീയ പാരായണത്തിന്റെ ദീപപ്രകാശനം മാടപ്പള്ളി സാവിത്രിയമ്മ നിര്‍വഹിച്ചു. ശ്രീനിലയം രാമകൃഷ്ണകുറുപ്പ് ഗ്രസ്ഥസമര്‍പ്പണം നടത്തി. മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് രത്‌നാകരന്‍ മാന്തുവള്ളി, സെക്രട്ടറി കണ്ണന്‍ മാടപ്പള്ളി, ജോയിന്റ് സെക്രട്ടറി അനീഷ് മാന്തുവള്ളി, ട്രഷറര്‍ മോഹനന്‍ മാടപ്പള്ളി, അനി കൈമാല്‍, അമ്പിളി കുളത്തായിത്തറ, കലാകുമാരി കൈമാല്‍, ലീന മാടപ്പള്ളി, ലളിത ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 15ന് വിഷു ആഘോഷിക്കും. 12ന് രാവിലെ 10.30ന് വിഷു ആഘോഷങ്ങളുടെ ദീപപ്രകാശനം ബാലതാരം ദേവനന്ദ നിര്‍വഹിക്കും. 11ന് അന്നദാനവും വൈകിട്ട് ഭജനയും നടക്കും. 15ന് രാവിലെ അഞ്ചിന് വിഷുകണി ദര്‍ശനം, എട്ടിന് ഭജന്‍സ്, വൈകിട്ട് 6.30ന് വെടിക്കെട്ട്, ഏഴിന് അന്നദാനം, തുടര്‍ന്ന് നാടന്‍പാട്ടും ദൃശ്യവിഷ്‌കരണം എന്നിവ നടക്കും.