Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീഢാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരണം
08/04/2023
ദുഃഖവെള്ളിയാഴ്ച വൈക്കം ഫൊറോനയുടെ കീഴിലെ 11 ഇടവകകളുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നടത്തിയ പരിഹാര പ്രദക്ഷിണം.

വൈക്കം: ദുഃഖവെള്ളിയാഴ്ച വൈകിട്ട് വൈക്കം ടൗണില്‍ വിവിധ ഇടവക പള്ളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിഹാര പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. മരക്കുരുശുകളുമേന്തി കുരുശിന്റെ വഴിയെ ധ്യാനിച്ചുകൊണ്ട് നീങ്ങിയ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള 11 ഇടവക പള്ളികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. സെന്റ് ജോസഫ് ഫൊറോന, സെന്റ് മേരീസ് വല്ലകം, വൈക്കം ടൗണ്‍ നടേല്‍, ഉദയനാപുരം സെന്റ് ജോസഫ്, ഓര്‍ശ്ലേം മേരി ഇമ്മാക്യുലേറ്റ്, ചെമ്മനത്തുകര സെന്റ് ആന്റണീസ്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ്, തോട്ടകം സെന്റ് ഗ്രിഗോറിയോസ്, അമലാപുരി സേക്രട്ട് ഹാര്‍ട്ട്, ടി.വി പുരം തിരുഹൃദയ ദേവാലയം, ജോസ്പുരം സെന്റ് ജോസഫ് എന്നീ ഇടവക പള്ളികളാണ് പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.
വൈകിട്ട് നാലിന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ പ്രദക്ഷിണങ്ങള്‍ പടിഞ്ഞാറെ നടയില്‍ സംഗമിച്ച് സംയുക്തമായി വെല്‍ഫെയര്‍ സെന്ററിലേക്ക് നീങ്ങി. യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന നിരവധി നിശ്ചല ദൃശ്യങ്ങളും ടാബ്ലോകളും ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി. ഓരോ പള്ളികളും യേശു ദേവന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ആവിഷ്‌ക്കരിച്ച നിശ്ചല ദ്യശ്യങ്ങള്‍ പരിഹാര പ്രദക്ഷിണത്തെ ആകര്‍ഷകമാക്കി. വൈക്കം ഫാറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, നടേല്‍ പള്ളിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പാറ, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഫാ ജോഷി ചിറയ്ക്കല്‍, ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ആന്റണി ആപ്പാടന്‍, ഉല്ലല സെന്റ് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വികാരി വിന്‍സെന്റ് പറമ്പിത്തറ, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വികാരി ജോണ്‍സണ്‍ കൂവേലി, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍ വെല്‍ഫെയര്‍ സെന്ററില്‍ ഫാ. ഏലിയാസ് ചക്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.