Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ
07/04/2023
ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം.

വൈക്കം: ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ടി.ടി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 5200 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില മന്ദിരമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നേകാല്‍ വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദയനാപുരത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് സാബു പി മണലൊടി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, കേരള ബാങ്ക് ഡയക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് കുഴികുളം, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, ഒ.എം ഉദയപ്പന്‍, സുലോചന പ്രഭാകരന്‍, ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.വി വിനോയ്, എന്‍ വിജയകുമാര്‍, എസ് ജയശ്രീ, സി.എസ് സന്തോഷ്, എ.എസ് സിമി, ടി.പി രാജലക്ഷ്മി, കെ.അരുണന്‍, കെ.വേണുഗോപാല്‍, അക്കരപ്പാടം ശശി, കെ.ജി രാജു എന്നിവര്‍ പ്രസംഗിക്കും. സഹകാരികളും ബഹുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.