Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരത്ത് സ്ത്രീകൾക്കുള്ള ഫിറ്റ്നസ് സെന്ററിന്റെ നിർമാണം തുടങ്ങി
06/04/2023
ടി.വി പുരം പഞ്ചായത്തിൽ ആരംഭിക്കുന്ന സബ് സെന്ററിന്റെയും സ്ത്രീകൾക്കുള്ള  ഫിറ്റ്നസ് സെന്ററിന്റെയും ശിലാസ്ഥാപനം  സി.കെ ആശ എംഎൽഎ നിര്‍വഹിക്കുന്നു.
 
വൈക്കം: ടി.വി പുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സബ് സെന്ററിന്റെയും സ്ത്രീകൾക്കുള്ള  ഫിറ്റ്നസ് ആന്റ് വെൽനസ് സെന്ററിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സി.കെ ആശ എംഎൽഎ ശിലാസ്ഥാപനം നടത്തി. ടി.വി പുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്മനത്ത് പുരയിടത്തിൽ 67 ലക്ഷം രൂപാ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ദീപാ ബിജു, വി.കെ ശ്രീകുമാർ, അനിയമ്മ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ബിജു, റാണിമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ അഖിൽ, കെ.ടി ജോസഫ്, ശ്രീജി ഷാജി, സിനി ഷാജി, സൂനമ്മ ബേബി, സീമാ സുജിത്ത്, സിഡിഎസ് ചെയർപേഴ്സൺ ആശാ അഭിഷേക്, ഡോ. വി.കെ ഷാജി എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.