Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ട്രെയിന്‍ അനുവദിക്കണം: ലോയേഴ്‌സ് കോണ്‍ഗ്രസ്
06/04/2023
ലോയേഴ്സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ യൂണിറ്റ് വാര്‍ഷിക യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.സി ജോസഫ് നൂറോക്കരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ദേശീയ രാഷ്ട്രീയ പ്രധാന്യവും ജനകീയതയും കണക്കിലെടുത്ത് ന്യൂഡല്‍ഹി-തിരുവനന്തപുരം വൈക്കം സത്യഗ്രഹ ശതാബ്ദി ട്രെയിന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.സി ജോസഫ് നൂറോക്കരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. എ.സനീഷ്‌കുമാര്‍, ജോജി അലക്സ്, വി.സമ്പത്ത്കുമാര്‍, പി.എം സുദര്‍ശനന്‍, എന്‍.ഹരിമോഹന്‍, പി.കെ സുനില്‍കുമാര്‍, കെ.കെ കവിത, കെ.ജി ധന്യ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളിയി ശ്രീകാന്ത് സോമന്‍ (പ്രസിഡന്റ് ), ജോര്‍ജ് ജോസഫ്, ഷീബ മനോജ് (വൈസ് പ്രസിഡന്റുമാര്‍), സാജു വാതപ്പള്ളി (സെക്രട്ടറി), ആദര്‍ശ് രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), കെ.കെ അനീഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.