Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പരിപാടി നടത്തി
06/04/2023
വൈക്കം ലയണ്‍സ് ക്ലബ്ബിന്റെയും വി സാറ്റ് എന്‍ഞ്ചിനീയറിങ് കോളേജിന്റെയും നേതൃത്വത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം മുന്‍അമേരിക്കന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ലയണ്‍സ് ക്ലബ്ബും വി സാറ്റ് എഞ്ചിനീയറിങ് കോളേജും ചേര്‍ന്ന് സംഘടിപ്പിച്ച യൂത്ത് എംപവര്‍മെന്റ് പരിപാടിയുടെ ഭാഗമായി പ്ലസ്ടു മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്  കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തി. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന പരിപാടി മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ഡോ. ടി.പി  ശ്രീനിവാസന്‍  ഉദ്ഘാടനം ചെയ്തു. ലയണന്‍സ് ക്ലബ്ബ് പ്രസിഡന്റ് വി.ടി തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിനോ ഐ.കോശി, ലയണ്‍സ്  ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, ഓര്‍മ ഇന്റര്‍നാഷണല്‍ രക്ഷാധികാരി ജോസ് ആറ്റുപുറം, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി വി.വി സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ലയണ്‍ മാത്യു കോടാലിച്ചിറ, ട്രഷറര്‍ ജിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. കരിയര്‍ കണ്‍സള്‍ട്ടന്റ് കെ.ജെ സുദേവന്‍ ക്ലാസ്സ് നയിച്ചു.