Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ വികസന ക്യാമ്പ് സംഘടിപ്പിച്ചു
06/04/2023
വൈക്കം ശ്രീശങ്കര വിദ്യാലയത്തില്‍ കുങ്ഫു, കരാത്തെ, യോഗാ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ത്രിദിന നൈപുണ്യ വികസന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.

വൈക്കം: ശ്രീശങ്കര വിദ്യാലയത്തില്‍ കുങ്ഫു, കരാത്തെ, യോഗാ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന നൈപുണ്യ വികസന ക്യാമ്പ് സംഘടിപ്പിച്ചു. മുഖ്യ പരിശീലകന്‍ ബിജു രാഘവന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ തിരു സെല്‍വന്‍, ഗാംഗുലി, അനന്തകൃഷ്ണന്‍, മാലിനി എന്നീ പരിശീലകര്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. സിനിമാ സംവിധായകന്‍ എബ്രിഡ് ഷൈന്‍ അടക്കമുള്ളവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. സമാപന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.നീലകണ്ഠന്‍, പ്രിന്‍സിപ്പാള്‍ സന്ധ്യാ പണിക്കര്‍, പൊതുപ്രവര്‍ത്തകന്‍ പിറവം ബാബു എന്നിവര്‍ പങ്കെടുത്തു. വൈക്കം താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.