Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ് ആര്‍.ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എഫ് സീരീസ് തുടങ്ങി.
27/04/2016

സബ് ആര്‍.ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എഫ് സീരീസ് തുടങ്ങി. നിലവിലെ ഇ സീരീസ് അവസാനിക്കാറായ സാഹചര്യത്തില്‍ പുതിയ എഫ് സീരീസ് നമ്പറുകളുടെ ബുക്കിംഗും, അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചു. ഈ ആഴ്ചയില്‍ ഒന്ന് മുതല്‍ 113 വരെയുള്ള നമ്പറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ആദ്യദിവസമായ ഇന്നലെ 12 പേരാണ് നമ്പര്‍ ബുക്ക് ചെയ്തത്. ഇതില്‍ ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കും. നമ്പര്‍ ഒന്നിന് ഒരു ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് ഒന്നിലധികം പേര്‍ ഹാജരായാല്‍ ലേലം ചെയ്ത് ഏറ്റവുമധികം തുകയ്ക്ക് പിടിക്കന്നയാള്‍ക്ക് നല്‍കും. ഇങ്ങനെ നമ്പര്‍ റിസര്‍വ് ചെയ്യണമെങ്കില്‍ വാഹനം ഉണ്ടായിരിക്കുകയും, പുതിയ വാഹനമാണെങ്കില്‍ അതിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷനും ടാക്‌സും ഒടുക്കിയ രേഖകളും ഹാജരാക്കണം. തിങ്കളാഴ്ചകളിലാണ് നമ്പറുകള്‍ വിതരണം ചെയ്യുന്നത്. അന്ന് മുതല്‍ അഞ്ച് ദിവസത്തിനകം വാഹനം രജിസ്‌ട്രേഷനായി അപേക്ഷയോടൊപ്പം പരിശോധനക്ക് കൊണ്ടുവരണം. അഞ്ച് ദിവസം കഴിഞ്ഞാല്‍ ഈ നമ്പര്‍ ലാപ്‌സാകും. ഇങ്ങനെ ലാപ്‌സായതും, ഫാന്‍സി നമ്പറുകള്‍ അതിന് നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് എടുക്കാത്തതും ആ സീരീസ് കഴിഞ്ഞാല്‍ 3000 രൂപയ്ക്ക് കിട്ടും. അപ്പോഴും രണ്ട് അപേക്ഷകര്‍ ഉണ്ട് എങ്കില്‍ ലേലം നടത്തും. ഇപ്പോള്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ഡീലര്‍ ചെയ്യുന്നതും അതിന്റെ പ്രിന്റ് ഉടമയ്‌ക്കോ, വിതരണക്കാരായ കമ്പനികള്‍ക്കോ ചെയ്യാവുന്നതും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കിട്ടിയശേഷം ആ നമ്പര്‍ പ്ലെയ്റ്റില്‍ എഴുതിവെച്ചാണ് ഡീലര്‍മാര്‍ ഉടമയ്ക്ക് വാഹനം കൈമാറേണ്ടത്.