Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ സ്മാരക മതിലില്‍ സമരസേനാനികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍
06/04/2023
തലയാഴം കരി പ്രോഗ്രസ്സീവ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരകത്തിന്റെ ചുറ്റുമതിലില്‍ സമരസേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സത്യഗ്രഹ സമരത്തിന്റെ സ്മരണകള്‍ ജനമനസ്സുകളില്‍ ഉണര്‍ത്താന്‍ വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിന്റെ ചുറ്റുമതിലുകളില്‍  നിറയും. തലയാഴം കരി പ്രോഗ്രസ്സീവ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ചുവര്‍ ചിത്രരചന നടത്തുന്നത്. ചിത്രരചനയില്‍ പ്രാഗല്‍ഭ്യം നേടിയ കലാകാരന്മാരുടെ കരവിരുതിൽ സത്യഗ്രഹ സേനാനികളുടെയും ജീവസുറ്റ ചിത്രങ്ങള്‍ രൂപം കൊള്ളും. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍, കെ.പി കേശവമേനോന്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ചുമരുകളില്‍ രചിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. കെ.സി പ്രസേനന്‍ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സി.കെ പ്രശോഭന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ എസ് രമണന്‍, ചിത്ര-ശില്‍പ പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ രാജീവ്, കമ്മിറ്റി അംഗങ്ങളായ വിമല്‍കുമാര്‍, ജയചന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്,  ഡി രഞ്ജിത് കുമാര്‍, മോഹന്‍ ഡി ബാബു, കെ.പി സതീശന്‍, സിന്ധു മധുസൂദനന്‍, പ്രൊഫ. പാര്‍വതി ചന്ദ്രന്‍, അനുപം ബാബു എന്നിവര്‍ പങ്കെടുത്തു.