Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ വിളംബര പദയാത്രയ്ക്ക് ആവേശോജ്വലമായ പരിസമാപ്തി
04/04/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിളംബര പദയാത്രയുടെ പരിസമാപ്തി കുറിച്ച് വലിയകവലയിലെ ടി.കെ മാധവന്‍ സ്‌ക്വയറില്‍ എത്തിയപ്പോള്‍.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൂന്നു ദിവസം നീണ്ട വിളംബര പദയാത്ര വലിയവലയില്‍ സമാപിച്ചു. ടി.കെ മാധവവന്റെ പ്രതിമയില്‍ പുഷ്പമാലകള്‍ അര്‍പ്പിച്ചും പുഷ്പാര്‍ച്ചന നടത്തിയുമാണ് വിളംബര പദയാത്രയുടെ സമാപനം കുറിച്ചത്.
യൂണിയന്റെ കീഴിലുള്ള ശാഖയോഗങ്ങളിലെ ആയിരകണക്കിനു ശ്രീനാരായണീയരാണ് സമാപന യോഗത്തില്‍ ടി.കെ മാധവന്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയത്. വേനല്‍ ചൂടിന്റെ തീഷ്ണത വക വെയ്ക്കാതെ കിലോമീറ്ററുകള്‍ താണ്ടി നീങ്ങിയ വിളംബര പദയാത്രയ്ക്ക് ശാഖ യോഗങ്ങളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പീതവസ്ത്രമണിഞ്ഞ് മഞ്ഞതൊപ്പിയും ചൂടി വൈക്കം സത്യഗ്രഹത്തിന്റെ നേരവകാശികള്‍ എന്ന മുദ്രാവാക്യവും മുഴക്കി നീങ്ങിയ പദയാത്ര വൈക്കം യൂണിയന്റെ 54 ശാഖായോഗങ്ങളിലും സ്വീകരണങ്ങള്‍ എറ്റുവാങ്ങി. മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര ക്രമീകരിച്ചത്. വെച്ചൂര്‍ അച്ചിനകത്ത് നിന്നും മന്ത്രി വി.എന്‍ വാസവനും, യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പങ്കെടുത്ത സമ്മേളനത്തോടെയാണ് പി.വി ബിനേഷ് നയിച്ച പദയാത്ര തുടങ്ങിയത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവും മറ്റു രണ്ട് പദയാത്രകളില്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും പീതവര്‍ണ കൊടിക്കളുടെയും അകമ്പടിയോടെ നീങ്ങിയ പദയാത്രയെ ഓരോ ശാഖായോഗങ്ങളും നെഞ്ചോടു ചേര്‍ത്താണ് സ്വീകരിച്ചത്.
യൂണിയന്‍ ഭാരവാഹികള്‍, വനിത യൂണിയന്‍ ഭാരവാഹികള്‍, യൂത്ത് മൂവ്മെന്റ് യൂണിയന്‍ ഭാരവാഹികള്‍, പോഷകസംഘടന ഭാരവാഹികള്‍ എന്നിവര്‍ പദയാത്രയില്‍ അണിചേര്‍ന്നു. സമാപന സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. രമേശ് പി ദാസ്, ബിജു കൂട്ടുങ്കല്‍, സെന്‍ സുഗുണന്‍, എം.പി ബിജു, എം.എസ് രാധാകൃഷ്ണന്‍, മധു പുത്തന്‍തറ, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമ സജീവ്, സെക്രട്ടറി സിനി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.