Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
04/04/2023
ചെമ്പ് കാട്ടിക്കുന്ന് ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കാട്ടിക്കുന്ന് 111-ാം നമ്പര്‍ അഖിലകേരള ധീവരസഭയുടെ ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞത്തിന്റെ സമാരംഭം കുറിച്ചു പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണവിഗ്രഹം വിളംബര ഘോഷയാത്രയായി യജ്ഞവേദിയിലേക്ക് എത്തി. യജ്ഞത്തിന്റെ ദീപപ്രകാശനം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധകൃഷ്ണന്‍ നിര്‍വഹിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി വിഗ്രഹ പ്രദക്ഷിണം നടത്തി. വടക്കേപള്ളിപറമ്പ് അമ്മുക്കുട്ടി വിഗ്രഹസമര്‍പ്പണം നടത്തി. ആമേട മനയില്‍ ശ്രീധരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞാചാര്യന്‍ വിജയപ്പന്‍ നായര്‍, ഉപാചാര്യനായ ശൂരനാട് സജികുമാര്‍, സുരേന്ദ്രന്‍ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി കേശവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായിരുന്നു. വിവിധ ദിവസങ്ങളില്‍ വിഷ്ണുസഹസ്രനാമം, പ്രസാദം ഊട്ട്, ഭജന, പ്രഭാഷണം, ഭാഗവതപാരായണം, ഗണപതിഹോമം, ശ്രീകൃഷ്ണാവതാരം, വിഷ്ണുസഹസ്രനാമജപം, നവഗ്രഹപൂജ, രുഗ്മിണീസ്വയംവരം, സര്‍വൈശ്വര്യപൂജ എന്നിവ നടക്കും. ചടങ്ങിന്‍ ക്ഷേത്രം പ്രസിഡന്റ് ടി.കെ വാസുദേവന്‍, സെക്രട്ടറി പി.വി നടരാജന്‍, വൈസ് പ്രസിഡന്റ് കെ.എ സരസന്‍, ജോയിന്റ് സെക്രട്ടറി പി.എന്‍ ചന്ദ്രന്‍, ട്രഷറര്‍ പി.ടി സദാനന്ദന്‍, മഹിള ഭാരവാഹികളായ പുഷ്പജ, വിജി ജെറീഷ് എന്നിവര്‍ നേതൃത്വം നല്‍കി.