Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പോലീസ് സ്റ്റേഷന്റെമുകളിലത്തെ നില ഉദ്ഘാടനം ചെയ്തു
04/04/2023
എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വൈക്കം പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയുടെ ശിലാഫലകം സി.കെ ആശ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു.

വൈക്കം: വൈക്കം പോലീസ് സ്റ്റേഷന്റെ ഒന്നാമത്തെ നിലയുടെയും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.കെ ആശ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷന്റെ മുകളിലത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്രൈം എസ്ഐയുടെ മുറിയും പോലീസുകരുടെ വിശ്രമമുറിയും ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിഐജി എ ശ്രീനിവാസ്, നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഐപിഎസ് ട്രെയ്‌നി അശ്വതി ജിജി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി, കെപിഒഎ ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി, എസ്ഐ  അജ്മല്‍ ഹുസൈന്‍, കെപിഎ ജില്ലാ സെക്രട്ടറി ബിനു ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.