Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീണ്ടല്‍ പലക സവര്‍ണാധിപത്യത്തിന്റെ മുഖങ്ങളായി ഇന്നും നില്‍ക്കുന്നു: കെ ബാബു എംഎല്‍എ
03/04/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൂന്നാം ദിവസത്തെ വിളംബര പദയാത്ര കാട്ടിക്കുന്ന് ശാഖയില്‍ കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പിന്നോക്ക ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന തീണ്ടല്‍പലക നഷ്ടപ്പട്ടു പോയെങ്കിലും ചില മനസ്സുകളില്‍ തീണ്ടല്‍പലക സവര്‍ണാധിപത്യത്തിന്റെ ശക്തിയായി ഇന്നും വളര്‍ന്നു വരികയാണെന്ന് കെ ബാബു എംഎല്‍എ. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാം ദിവസം എസ്.എന്‍.ഡി.പി യോഗം കാട്ടിക്കുന്ന് ശാഖയില്‍ നിന്നും പുറപ്പെട്ട വിളംബര പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം നടത്തുന്ന ഈ സാഹചര്യത്തില്‍ അത്തരം ചിന്തകള്‍ ഒഴിവാക്കി സമൂഹത്തിന്റെ നന്മയ്ക്കായി ചിന്തിക്കണം. വൈക്കം സത്യഗ്രഹ സമരത്തിന്റെ ചാലകശക്തി ടി.കെ മാധവന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീഷണമാണ് മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും അനുഗ്രഹാശിസുകളോടെ വൈക്കം സത്യഗ്രഹ സമരത്തിന് രൂപം നല്‍കിയതെന്നും കെ.ബാബു എം.എല്‍.എ പറഞ്ഞു. കെ.പി കേശവമേനോന്റെയും കെ.കേളപ്പന്റെയും മന്നത്ത് പത്മനാഭന്റെയും പ്രധാന്യം കുറച്ചു കാണുന്നില്ല. സാമൂഹ്യനീതിയും സാമ്പത്തിക നീതിയും പൂര്‍ണമായ തോതില്‍ അനുഭവിക്കാന്‍ ഇനിയും പോരാട്ടങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ യൂണിയന്‍ വൈസ്‌ പ്രസിഡന്റ് കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, തലയോലപ്പറമ്പ് യുണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം.ഡി അഭിലാഷ്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, കാട്ടിക്കുന്ന് ശാഖാ പ്രസിഡന്റ് പി.വി പവിത്രന്‍, സെക്രട്ടറി പി.കെ ബിജു, യൂത്ത്മൂവ്മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, യൂണിയന്‍ കൗണ്‍സിലര്‍മാരായ രമേഷ് പി ദാസ്, ബിജു കൂട്ടുങ്കല്‍, എം.പി ബിജു, സെന്‍ സുഗുണന്‍, എം.എസ് രാധാകൃഷ്ണന്‍, മധു പുത്തന്‍തറ എന്നിവര്‍ പ്രസംഗിച്ചു.