Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കായലോര ബീച്ച് റോഡ് ശതാബ്ദി സ്മാരക റോഡായി തിളങ്ങും
01/04/2023
വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക റോഡ് എന്ന പേരില്‍ നിര്‍മിച്ച വൈക്കം തീരദേശ ബീച്ച് റോഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക റോഡ് എന്ന പേരില്‍ നിര്‍മിച്ച വൈക്കം തീരദേശ ബീച്ച് റോഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ വൈക്കം കായലോര ബീച്ചിലാണ് അരങ്ങേറിയത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച്, നഗരസഭയുടെ 15, 16 വാര്‍ഡുകളെ ബന്ധപ്പെടുത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് കായലോര ബീച്ച് തെരഞ്ഞെടുത്തതോടെയാണ് തീരദേശ ബീച്ച് റോഡിന് പുനര്‍ജന്മം ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് റോഡ് പുനര്‍നിര്‍മിച്ചു ടാര്‍ ചെയ്തത്. കായലോര ബീച്ചില്‍ വിപുലമായ സ്റ്റേജ് നിര്‍മിക്കാനും സാംസ്‌കാരിക വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സ്റ്റേജ് എന്നായിരിക്കും ഇതിനു നാമകരണം ചെയ്യുക. നഗരസഭ ഇക്കാര്യത്തില്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും പെട്ടെന്ന് സ്റ്റേജ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലില്‍, എന്‍ അയ്യപ്പന്‍, ലേഖാ ശ്രീകുമാര്‍, എബ്രഹാം പഴയകടവന്‍, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.